KERALAUncategorized

അധ്യാപകര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷന്‍ എടുക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി

സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ അധ്യാപകര്‍  ട്യൂഷന്‍ എടുക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യത്തിന് അധ്യാപകരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

സ്‌കൂള്‍ ഓഫീസുകള്‍ വൈകിട്ട് അഞ്ചു മണി വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ ഉണ്ടാകണം. ശനിയാഴ്ച ഉള്‍പ്പെടെ പ്രിന്‍സിപ്പാള്‍, അല്ലെങ്കില്‍ ചുമതലയുള്ള അധ്യാപകന്‍, സ്റ്റാഫുകള്‍ എന്നിവര്‍ ഓഫീസുകളിലുണ്ടാകണം. 220 അധ്യായന ദിവസം ഉറപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ 2200 അധ്യാപകരും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 1508 അധ്യാപകരും ഹാജരായില്ല. മൂല്യനിര്‍ണയത്തില്‍ മുന്‍കൂട്ടി കാരണം പറയാതെ ഹാജരാകാതിരുന്ന 3708 അധ്യാപകര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button