KOYILANDILOCAL NEWSMAIN HEADLINES
‘പ്ലാസ്റ്റിക് മുക്ത ഭാരതം’ ശില്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: നഗരസഭ പ്ലാസ്റ്റിക് മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹരിതനിയമം സംബന്ധിച്ച ക്ലാസ്സ്, ഗ്രൂപ്പ് ചര്‍ച്ച അവതരണം എന്നിവ നടന്നു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, ദിവ്യസെല്‍വരാജ്, വി.കെ.അജിത, നഗരസഭാംഗങ്ങളായ കെ.വിജയന്‍, സീമ കുന്നുമ്മല്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എ.സുധാകരന്‍, സി.ഡി.എസ്.അധ്യക്ഷ എം.പി.ഇന്ദുലേഖ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.രമേശന്‍, ജെ.എച്ച്.ഐ.മാരായ കെ.എം.പ്രസാദ്, ടി.കെ.ഷീബ, കെ.കെ.ഷീജ, ടി.പി.ചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.
Comments