Uncategorized
കേരള വനാതിർത്തിയിൽ നിലയുറപ്പിച്ച് അരിക്കൊമ്പൻ
കേരള വനാതിർത്തിയിൽ നിലയുറപ്പിച്ച് അരിക്കൊമ്പൻ. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിയിലാണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത്. രണ്ട് ദിവസമായി ആന ഇവിടെ തന്നെ തുടരുകയാണെന്നും അതിർത്തി കടന്ന് പോയിട്ടില്ലെന്നും വനം വകുപ്പ് അറിയിച്ചു.
അരിക്കൊമ്പനെ തുറന്ന് വിടാൻ തീരുമാനിച്ചത് മുല്ലക്കുടിയിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മേദകാനത്ത് തുറന്ന് വിട്ടത്. ഇവിടെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.
അതേസമയം ജിപിഎസ് കോളറിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. തമിഴ്നാട് വനം വകുപ്പും അവിടത്തെ ജനങ്ങളും അരിക്കൊമ്പനെ കാട്ടിൽ കയറ്റാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണിപ്പോൾ.
Comments