CALICUTDISTRICT NEWS
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരിൽ കുറ്റ്യാടിയിൽ താമസക്കാരനായ ബംഗാൾ സ്വദേശിയും


ഒഡീഷയിൽ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരിൽ കുറ്റ്യാടിയിൽ താമസക്കാരനായ ബംഗാൾ സ്വദേശിയും. പശ്ചിമ ബംഗാള്‍ സ്വദേശിയായ സദ്ദാം ഹുസൈനാണ് മരിച്ചത്.പത്ത് വര്‍ഷത്തിലധികമായി കുറ്റ്യാടി, കക്കട്ട് മേഖലകളില്‍ ജോലി ചെയ്തു വരികയാണ് സദ്ദാം.

കുറ്റ്യാടിയിലെ ഡേമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനാണ് സദ്ദാം. അവധിയെടുത്ത് നാട്ടില്‍ പോയി അടുത്ത ആഴ്ച തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചത്. ഇന്ന് രാവിലെയാണ് സദ്ദാമിന്റെ മരണം സ്ഥീരീകരിച്ചത്.

Comments