KOYILANDILOCAL NEWS

അഗ്നിസുരക്ഷ പ്രഥമശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി

‘ഗ്രാമോദയ സ്വയംസഹായ സംഘം’കാറലാപൊയിൽ പറമ്പിന്റെ മുകൾന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ ആണ് ബോധവൽക്കരണ ക്ലാസ് നടത്തിയത്.

ദിനംപ്രതി പലതരം അപകടങ്ങൾ ആണ് നമ്മുടെ ചുറ്റുപാടിലും നടന്നുകൊണ്ടിരിക്കുന്നത് ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ പകച്ചു നിൽക്കാതെ കൃത്യമായി ഇടപെടുന്നതിനും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ സുരക്ഷിതം ആകുന്നതിനു വേണ്ടിയാണ് ഇത്തരം ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതെന്ന് ASTO അഭിപ്രായപ്പെട്ടു. തീപിടിത്തം, കിണർ അപകടങ്ങൾ,ഗ്യാസ് സിലിണ്ടർ ലീക്ക് തുടങ്ങി ഫസ്റ്റ്എയ്ഡ് നെപറ്റിയും വിശദമായി ക്ലാസ് നടത്തി.


ശേഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്വയംസഹായ സംഘത്തിന്റെ ഉപഹാരം പ്രമോദ് പി കെ സമ്മാനിച്ചു.നൂറിലേറെപ്പേർ പരിപാടിയിൽ പങ്കെടുത്തു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button