KOYILANDILOCAL NEWS
തിക്കോടി കല്ലകത്ത് ബീച്ചിൽ കടലാക്രമണം രൂക്ഷമായി
തിക്കോടി:കാലവർഷം ശക്തിപ്പെട്ടതിന്റെയും കടൽക്കാറ്റ് രൂക്ഷമായതിന്റെയും ഫലമായി തിക്കോടി കല്ലകത്ത് ബീച്ചിൽ കടലാക്രമണം രൂക്ഷമായി. 50 മീറ്ററോളം ഉൾഭാഗത്തേക്കാണ് കടൽ ഇരച്ചു കയറിയത്. ജനസാന്ദ്രമായ കല്ലകത്ത് പരിസരത്തുള്ള താമസക്കാർ ഇപ്പോൾ കടുത്ത ഭീതിയിലാണ് .
കേരളത്തിലെ അറിയപ്പെടുന്ന ഡ്രൈവിംഗ് ബീച്ച് ആയ കല്ലകത്ത് ബീച്ച് ഇപ്പോൾ നിശ്ചലമായ അവസ്ഥയിലാണ് . പരിസരത്തുള്ള തട്ടുകടകളും തകർന്ന നിലയിലാണ്.
Comments