KOYILANDILOCAL NEWS

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി വാഴ കൃഷി ; ആശങ്കയോടെ കർഷകർ

  
പേരാമ്പ്ര: കനത്ത മഴയിലും വെള്ളപൊക്കത്തിലും മുപ്പെത്താറായിരം നേന്ത്ര വാഴകൾ വെള്ളത്തിൽ മുങ്ങിയത് ആശങ്കയോടെ നോക്കി നിൽക്കുകയാണ് ചെറുവണ്ണൂർ പഞ്ചായത്തിലെ കക്കറമുക്ക്, പെരിഞ്ചേരിക്കടവ്, തുടങ്ങിയ സ്ഥലങ്ങളിലെ നേന്ദ്ര വാഴ കർഷകർ. മൂപ്പെത്താന്‍ ഒന്നര മാസത്തിലധികം ബാക്കിയുള്ളവയാണ് വെള്ളത്തിൽ മുങ്ങിയത്.
നിരവധി കർഷകരിലായി ഏകദേശം അയ്യായിരത്തിലധികം വാഴകളാണ് വെള്ളത്തിൽ മുങ്ങിയത്. ഒരു വാഴയ്ക്ക് ഇരുന്നൂറ് രൂപയോളം കർഷകർക്ക് ചിലവാണ്.  പല കർഷകരും ഇൻഷുർ ചെയ്യാത്തതിനാൽ നെഞ്ചിടിപ്പോടെ നോക്കി നിൽക്കുകയാണ്.  ബാങ്ക് വായ്പയെടുത്തും ആഭരണം പണയം വച്ചുമാണ് പലരും കൃഷിയിറക്കിയത്. മാലേരി അമ്മത്, കെ.കെ രജീഷ്, മാലേരി ക്കുഞ്ഞമ്മത്, മലയിൽ മൊയ്തു, സമിർ പുത്തൻപുരയിൽ മിത്തൽ, കരിമ്പാക്കണ്ടി ഇബ്രായി, കുരുവമ്പത്ത് ബാലൻ, ചാലിൽ മിത്തൽ കുഞ്ഞിക്കണ്ണൻ, മാലേരി പോക്കർ ,ചാലിൽ മിത്തൽ രാഘവൻ, കെ കെ സത്യൻ, കെ.കെ സുരേഷ്, കുഞ്ഞാത്ത് കുഞ്ഞമ്മത്, ദാമോധരൻ പന്തപ്പിലാക്കുൽ തുടങ്ങി നിരവധി കർഷകർക്കാണ് നഷ്ടം വന്നത്.
 
നേന്ത്ര പഴത്തിന് മോശമല്ലാത്ത വിലയുള്ളപ്പോൾ കൃഷി നശിച്ചത് കർഷകർക്ക് ഇരുട്ടടിയാണ്.കൃഷി വകുപ്പിൻ്റെ ഭാഗത്ത് നിന്ന് അടിയന്തിര സഹായം ഉണ്ടാവണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button