കെ.എസ് ബിമൽ സ്മാരക ക്യാമ്പസ് കവിതാ പുരസ്കാരം 2023 വൈഷ്ണവ് സതീഷിന്
കെ.എസ് ബിമലിന്റെ സ്മരണയിൽ ബിമൽ സാംസ്കാരിക ഗ്രാമം ഏർപ്പെടുത്തിയ 2023 ലെ ക്യാമ്പസ് കവിതാ പുരസ്കാരത്തിന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശി വൈഷ്ണവ് സുരേഷ് അർഹനായി.
ജൂലൈ 10 ന് വൈകു.4.30ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന കെ.എസ്.ബിമൽ അനുസ്മരണ വേദിയിൽ പുരസ്കാര സമർപ്പണം നടക്കും. 10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പെരിന്തൽമണ്ണ പി.ടി.എം. ഗവണ്മെന്റ് കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ FC രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് വൈഷ്ണവ് സുരേഷ്. അച്ചടി-ഓൺലൈൻ മാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, മാധ്യമം, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ തുടങ്ങി നിരവധി മുൻനിര മാധ്യമങ്ങളിൽ എഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2022 ലെ സുകുമാർ അണ്ടലൂർ സ്മാരക യുവകവിതാ പുരസ്കാരം, എം.എൻ.പാലൂർ സ്മാരക കവിതാ പുരസ്കാരം, 2023 ലെ AKGCT സംഘശബ്ദം പുരസ്കാരം, തുളുനാട് മാസികയുടെ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക കവിത പുരസ്കാരം, പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ പതിമൂന്നാമത് ജാതിക്കുമ്മി പുരസ്കാരം, അങ്കണം സാംസ്കാരിക വേദിയുടെ അങ്കണം ഷംസുദ്ദീൻ സ്മാരക കവിത പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.