Uncategorized

മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ വിജിലൻസ് പരിശോധന

മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ വിജിലൻസ് പരിശോധന.  ഒരുവർഷക്കാലം മരുന്നും ഉപകരണങ്ങളും വാങ്ങിയതുമായാണ്  പരിശോധന നടത്തുന്നത്.  കൊവിഡ് കാലത്തെ പർച്ചേസും കാരുണ്യ പദ്ധതിക്കായി മരുന്ന് വാങ്ങിയതുമാണ് ബ്ലീച്ചിം​ഗ് പൗഡർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന കാര്യവും ആരോപണത്തിനൊപ്പം അന്വേഷിക്കുന്നുണ്ട്.

കൊവിഡ് കാല പർച്ചേസ് മുതൽ ഇതുവരെയുള്ള എല്ലാ ​ഗ്ലൗസ്, മരുന്ന്, ഉപകരണങ്ങൾ വാങ്ങിയതടക്കമാണ് വിജിലൻസ് പരിശോധിക്കുന്നത്. ടെൻഡറിൽ കിട്ടാത്ത അവശ്യമരുന്നുകൾ ഉൾപ്പടെ കാരുണ്യക്കായി വാങ്ങിയതും വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ടെൻഡർ നടപടിക്രമങ്ങൾ മറികടന്ന് കുറഞ്ഞ തുകയ്ക്ക് വാ​ഗ്ദാനം നൽകിയ കമ്പനികളെ ഒഴിവാക്കിയതിന്റെ ഫയൽ വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

രണ്ട് വർഷം മുമ്പ് അവശ്യമരുന്നിനത്തിൽ പെട്ടിരുന്ന ബ്ലീച്ചിം​ഗ് പൗഡർ പിന്നീട് ആ കാറ്റ​ഗറിയിൽ നിന്ന് മാറ്റിയെങ്കിലും അത് വാങ്ങിയതിൽ ഒരു കോടി രൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം. കിലോയ്ക്ക് 47.08 രൂപ ക്വോട്ട് ചെയ്ത പാർക്കിൻസ് എന്റർപ്രൈസസിനും 47.20 രൂപ ക്വോട്ട് ചെയ്ത യുപിയിലെ ബം​ഗേ ബിഹാറിക്കും 9,85,370 കിലോയ്ക്ക് ഓർഡർ നൽകി. എന്നാൽ, ആദ്യ ക്വട്ടേഷന്റെ 60 ശതമാനം മാത്രമാണ് പാർക്കിൻസിന് ലഭിച്ചത്. ബാക്കി 7,45,070 കിലോയുടെ ഓർഡർ ബം​ഗേ ബിഹാറിക്ക് നൽകുകയായിരുന്നു. മാത്രമല്ല, പാലക്കാട്ടെ കുന്നത്ത് കെമിക്കൽസ് 38 രൂപയ്ക്ക് ബ്ലീച്ചിം​ഗ് പൗഡർ നൽകാമെന്ന് പറഞ്ഞതും അധികൃതർ വകവച്ചില്ല.

കൂടാതെ കൊവിഡ് കാലത്തെ ​ഗ്ലൗസ്,പിപിഇ കിറ്റ് അടക്കം വാങ്ങിയതിലെ ഫയലും അന്വേഷണപരിധിയിലുണ്ടെന്നാണ് വിവരം. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ വാഹന ദുരുപയോ​ഗവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button