LOCAL NEWS
ഏകത റാലി വിജയിപ്പിക്കാൻ കൊയിലാണ്ടിയിൽ ചേർന്ന റെവല്യൂഷണറി യൂത്ത് ഫ്രണ്ട് കോഴിക്കോട് ജില്ലാ കൺവൻഷൻ
ബഹുസ്വരതയുടെ ഇന്ത്യ എന്ന മുദ്രാവാക്യവുമായി റെവല്യൂഷണറി യൂത്ത് ഫ്രണ്ട് (RY F) സംസ്ഥാന കമ്മറ്റി ആഗസ്ത് 9 ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന ഏകത റാലി വിജയിപ്പിക്കാൻ കൊയിലാണ്ടിയിൽ ചേർന്ന റെവല്യൂഷണറി യൂത്ത് ഫ്രണ്ട് കോഴിക്കോട് ജില്ലാ കൺവൻഷൻ തീരുമാനിച്ചു. കൺവൻഷൻ റെവല്യൂഷണറി യൂത്ത് ഫ്രണ്ട്സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ.കെ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിൽസൺ ജോൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റഷീദ് പുളിയഞ്ചേരി, ഗീരീഷൻ മാസ്റ്റർ കൊയിലാണ്ടി, എടച്ചേരി കുഞ്ഞിക്കണ്ണൻ, ജ്യോതിഷ് നടക്കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു. അക്ഷയ് പൂക്കാട് സ്വാഗതവും, ഷാജി പുതുപ്പാടി നന്ദിയും പറഞ്ഞു.
Comments