CALICUTDISTRICT NEWS
പ്രതിഷേധ പ്രകടനം തടയാൻ ബാരിക്കേഡ് വെച്ച് റോഡ് തടഞ്ഞു ; രോഗിയുമായി എത്തിയ ആംബുലന്‍സിന് വഴിയൊരുക്കിയില്ലെന്ന് പരാതി
കോഴിക്കോട് : രോഗിയുമായി എത്തിയ ആംബുലന്‍സിന് പോലീസ് വഴിയൊരുക്കിയില്ലെന്ന് പരാതി. 96 വയസ്സുള്ള വൃദ്ധയുമായി എത്തിയ ആംബുലന്‍സിന് റോഡ് ബ്ലോക്ക് ചെയ്ത് വച്ചിരുന്ന ബാരിക്കേഡുകൾ പോലീസ് മാറ്റി നല്കാത്തതിനാല് വഴി തിരിച്ചു വിടേണ്ടിവന്നു. കോഴിക്കോട് നല്ലളത്താണ് സംഭവം നടന്നത്.
നല്ലളം പോലീസ് സ്റ്റേഷനു സമീപം കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനം തടയാനാണ് പോലീസ് ബാരിക്കേഡ് വെച്ച് റോഡ് ബ്ലോക്ക് ചെയ്തിരുന്നത്. പിന്നാലെ രോഗിയുമായി ആംബുലന്‍സ് കടന്നുവന്നിട്ടും വഴിയൊരുക്കാന്‍ പോലീസ് തയ്യാറായില്ല. പകരം മറ്റൊരു വഴിയിലൂടെ ആശുപത്രിയിലെത്തുവാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും 11 മണിയോടെ നടത്താൻ തീരുമാനിച്ച പരിപാടിയ്ക്ക് മണിക്കൂറുകൾക്കുമുമ്പ് റോഡ് അടച്ചെന്നും ആക്ഷേപമുണ്ട്.
Comments