CALICUTDISTRICT NEWS
കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ ചാണകക്കുഴിയിൽ വീണ് മരിച്ചു
കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ ചാണകക്കുഴിയിൽ വീണ് മരിച്ചു. മലപ്പുറം ജില്ലയിലെ വാഴക്കാട്ടാണ് സംഭവം. നേപ്പാൾ സ്വദേശികളുടെ മകൻ അന്മോല ആണ് മരിച്ചത്. ചീക്കോട് വാവൂർ എ.എം.എൽ.പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക കുഴിയിലാണ് കുട്ടി വീണത്.
ഫാമിൽ പശു പരിപാലത്തിലേർപ്പെട്ടു വരികയായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. കരച്ചിൽ കേട്ട് ഓടിയെത്തിയവർ ഉടനെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റമോർട്ടത്തിനായി വിട്ടിരിക്കുകയാണ് മൃതദേഹം.
Comments