കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

പരീക്ഷാ ഫലം

എസ് ഡി ഇ. നാലാം സെമസ്റ്റര്‍ എം എ ഹിസ്റ്ററി (2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് (2015 മുതല്‍ 2018 വരെ പ്രവേശനം) ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ യഥാക്രമം ഫെബ്രുവരി 9, 12, 20 തീയതികളില്‍ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം എ / എം എസ് സി / എം കോം / എം എസ് ഡബ്ല്യൂ  (CBCSS-PG 2019 2019 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 19-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം:- ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

ഓഡിറ്റ് കോഴ്‌സ് സംശയങ്ങള്‍ക്ക് വിളിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം 2022 പ്രവേശനം (CBCSS-SDE) വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 31 മുതല്‍ നടക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ യു ജി ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ, 2019 & 2021 പ്രവേശനം (CBCSS-SDE) വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 5 മുതല്‍ നടക്കുന്ന ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ യു ജി ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റര്‍ (CCSS-PG) എംഎ / എംഎസ് സി / എംകോം / എംബിഎ / എംഎ ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ / മാസ്റ്റര്‍ ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് / എംസിജെ / എംടിഎ / എംഎസ് സി ഫോറന്‍സിക് സയന്‍സ് (2020 പ്രവേശനം മുതല്‍), എംഎസ് സി റേഡിയേഷന്‍ ഫിസിക്‌സ് / എംഎസ് സി ഫിസിക്‌സ് (നാനോസയന്‍സ്) / എംഎസ് സി കെമിസ്ട്രി (നാനോസയന്‍സ്) (2022 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 180/ രൂപം പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ജനുവരി 29 മുതല്‍ ലഭ്യമാകും.

Comments
error: Content is protected !!