KOYILANDILOCAL NEWS

തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ കാമ്പയിൻ കുട്ടികളിൽ ആവേശം പകർന്നു . ദിനാചരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ പരിപാടി പി ടി എ പ്രസിഡണ്ട് ബിജു കളത്തിലിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തംഗം ബിനു കാരോളി ഉദ്ഘാടനം ചെയ്തു .

ഡോക്ടർ സോമൻ കടലൂർ യുദ്ധവിരുദ്ധ സന്ദേശം നൽകി . കത്തുന്ന മെഴുകുതിരി സാക്ഷിയായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി . ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ മൂസക്കോയ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ എ ഇ ഒ പി ഗോവിന്ദൻ , എൻ കെ സജീവൻ , അനിൽകുമാർ, യു കെ അനിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

സ്റ്റാഫ് സെക്രട്ടറി പ്രിയ എ നന്ദി പറഞ്ഞു . എസ് പി സി , എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബും ചേർന്ന് വൈകിട്ട് 7 മണിക്ക് സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിന് ആശ്രമ ഛായ നൽകിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു .ഓരോ കുഞ്ഞു മനസ്സിലും കത്തിച്ചു വെച്ച ഈ മെഴുകുതിരി വെട്ടം എന്നും സമാധാനത്തിന്റെ സന്ദേശം പകരട്ടെ എന്ന് ഡോക്ടർ സോമൻ കടലൂർ ആശംസിച്ചു. പ്രത്യാശയുടെ ഈ വെളിച്ചം മറ്റുള്ളവരിലേക്ക് പകരാൻ പ്രിയ വിദ്യാർത്ഥികൾക്ക് കഴിയുമെന്നും അത് അണയാതെ സൂക്ഷിക്കണമെന്നും ഡോക്ടർ സോമൻ കടലൂർ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button