ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
.
ചെറിയകുമ്പളം റസിഡൻ്റ്സ് അസോസിയേഷന്റെ “ആരോഗ്യ ഗ്രാമം” പദ്ധതിയുടെ ഭാഗമായി വൃക്കരോഗ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സിന്റെ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഉബൈദ് വാഴയിൽ അദ്ധ്യക്ഷത വഹിച്ചു .
നാഷണൽ സെറിബ്രൽ പാൾസി അറ്റ്ലറ്റിക്ക് മീറ്റിൽ പങ്കെടുത്ത് നാടിന്റെ അഭിമാനമായി മാറിയ നാഫിസ് സി.എം നെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ഉപഹാര സമർപ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു.
കണ്ണൂർ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ധനിൻ പുതിയോട്ടിൽ ക്ലാസ്സെടുത്തു. വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ,രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ,
രോഗിക്കുണ്ടാകുന്ന പ്രയാസങ്ങൾ ഇതെല്ലാം ചർച്ച ചെയ്താണ് ഡോക്ടർ ക്ലാസ്സ് അവസാനിപ്പിച്ചത്.തുടർന്ന് സംശയ നിവാരണവുമുണ്ടായിരുന്നു . ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൽമാൻ മാസ്റ്റർ , കെ.എം അഭിജിത്ത് എന്നിവരും , നസീർ ആനേരി ,സുരേഷ് സി ടി രവി.കെ കെ ഗിരീഷൻ ഇ.കെ രാജേഷ് കുമാർ ടി ലിനീഷ് ഇ.കെ ജലീൽ കൂടക്കടവത്ത് അനിത ചന്ദ്രൻ ലീജ പി എന്നിവരും സംസാരിച്ചു . ചടങ്ങിൽ CRA ജനറൽ സിക്രട്ടറി സതീഷ് ബാബു കെ സ്വാഗതവും , ട്രഷറർ സുഗുണൻ പി നന്ദിയും പറഞ്ഞു.