LOCAL NEWS
മുസ്ലീം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ ഹരിതസ്പർശം പദ്ധതിയുടെ ആംബുലൻസ് തകർത്തതിൽ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി
മുസ്ലീം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ ഹരിതസ്പർശം പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസ് സാമൂഹിക ദ്രോഹികൾ അടിച്ചു തകർത്തതിൽ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് അന്വേഷണം ഊർജിതമാക്കി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പട്ടു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരിയുടെ അധ്യക്ഷയിൽ ചേർന്ന യോഗം പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ സി.രാമദാസ് ഉദ്ഘാടനം ചെയ്തു. കെ.അഷറഫ്, ഒ.കെ.ചന്ദ്രൻ, രാമചന്ദ്രൻ നീലാംബരി, സുമേഷ് സുധർമ്മൻ, അനസ് കാരയാട്, പറമ്പടി ബാബു, പി.എം.രാധ, ടി.ടി. ശങ്കരൻ നായർ, ലതേഷ് പുതിയേടത്ത്, പത്മനാഭൻ പുതിയേടത്ത്, പി.കെ. കെ ബാബു എന്നിവർ സംസാരിച്ചു.
Comments