ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു


മേപ്പയൂർ.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച എട്ടാം വാർഡിലെ മേപ്പയൂർ ടൗൺ അവലത്ത് മീത്തൽ കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഇ.കെ റാബിയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രമ്യ എ.പി, സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ദാസ്കരൻ കൊഴുക്കല്ലൂർ, വാർഡ് മെമ്പർ മിനി അശോകൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ, കെ.കെ കുഞ്ഞിരാമൻ, ബാബുരാജ് പൂക്കോട്ട്, മുജീബ് കോമത്ത്, കെ.വി.നാരായണൻ, എ.ഷബിൻ എന്നിവർ പ്രസംഗിച്ചു.വാർഡ് വികസന സമിതി കൺവീനർ സി എം ബാബു സ്വാഗതവും കെ സുരേഷ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!