KOYILANDILOCAL NEWS
ലോൺ തിരിച്ചടവിന്റെ പേരിൽ ആത്മഹത്യ പ്രേരണ നടത്തുന്ന ബാങ്കുകളുടെ പീഡനം അവസാനിപ്പിക്കണം ; കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

ലോൺ തിരിച്ചടവിന്റെ പേരിൽ നിരന്തരം ഭീഷണി പെടുത്തി ആത്മഹത്യ പ്രേരണ നടത്തുന്ന ബാങ്കുകളുടെ പീഡനം അവസാനിപ്പിക്കണമെന്ന്കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പട്ടു.
ബാങ്കുകളെ സർക്കാർ നിയന്ത്രിക്കാത്തതിന് ഉദാഹരണമാണ് കോട്ടയത്ത് കർണാടക ബാങ്കിന്റെ ജപ്തി ഭീഷണി മൂലം വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവം എന്നും യോഗം ചൂണ്ടികാട്ടി. പ്രസിഡന്റ് കെ കെ നിയാസ് അധ്യക്ഷതവഹിച്ചു. കെപി രാജേഷ്, കെ ദിനേശൻ, പി കെ മനീഷ്, അമേത്ത് കുഞ്ഞഹമ്മദ്, പി കെ ഷുഹൈബ്, വി കെ ഹമീദ്, യൂ അസീസ്, പി ചന്ദ്രൻ, അജീഷ് ബാബു ,സുകന്യ എന്നിവർ സംസാരിച്ചു.
Comments