സ്വർണ്ണാഭരണം കവർന്ന കേസിൽ കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ആൾ പോലീസ് വലയിൽ
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ 80കാരിയായകൊമ്പൻ കണ്ടിചിരുതേയി അമ്മയുടെ കഴുത്തിൽ നിന്നും ഒന്നര പവൻ വരുന്നസ്വർണ്ണാഭരണം കവർന്ന കേസിൽ കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ആൾ eപാലീസ് വലയിലായി. കൊയിലാണ്ടിയിൽ മോഷണ കേസ് വർധിച്ചതിനെ തുടർന്ന് സി.ഐ.എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.അനീഷ്, എം.പി. ശൈലേഷ്, ,ബിജു വാണിയംകുളം,വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം നടത്തിയ അന്വേഷണ സംഘത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് മാവൂർ റോഡിൽ വെച്ച് എസ്.ഐ. എം.പി.ശൈലേഷ് , സി.പി.ഒ.കരീം, ഷൈജു തുടങ്ങിയവരാണ് സാഹസികമായി മൽപിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു
കഴിഞ്ഞ ദിവസം പാലക്കുളങ്ങരയിലും വീടിൻ്റെ വാതിൽ പൊളിച്ച് വീട്ടമ്മയുടെ 3 പവനോളം വരുന്ന സ്വർണ്ണമാല കവർന്നിരുന്നു, കൂടാതെ ആനക്കുളങ്ങരയിലും വീടിൻ്റെ വാതിൽ തകർത്ത് സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്നിരുന്നു. ഈ മോഷണവും നടത്തിയത് ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു. കൊയിലാണ്ടിയിൽ മോഷണം വ്യാപകമായതോടെ ജനങ്ങളിൽ ആശങ്ക വർധിച്ചതോടെ പോലീസ് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. സി.സി.ടി.വി. ഫൂട്ടേജ് പരിശോധിച്ച ശേഷം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്. മോഷണം തടയാനായി പഞ്ചായത്ത്ജനകീയ കമ്മിറ്റി വിളിച്ചു ചേർത്ത് നടപടികൾ പോലീസ് ആരംഭിച്ചിരുന്നു.