Uncategorized

ശക്തമായ ചുഴലികാറ്റിൽ പെട്ട് വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും തകർന്ന മൽസ്യതൊഴിലാളികൾക്ക് സഹായം എത്തിക്കണം

കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളങ്ങൾ ആഴകടലിൽ  ഉണ്ടായ ശക്തമായ ചുഴലികാറ്റിൽ പെട്ട്  പൂർണമായും  തകർന്നു. മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ഗവൺമെന്റ് തയ്യാറായിട്ടില്ല.
നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി.ആവശ്യപ്പെട്ടു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് അപകടത്തിൽപെട്ട മത്സ്യ തൊഴിലാളികളുടെ വീട് സന്ദർശിച്ചു. ജില്ല ട്രഷറർ വി.കെ ജയൻ , മണ്ഡലം ജന സെക്രട്ടറിമാരായ കെ.വി സുരേഷ് , അഡ്വ എ.വി നിധിൻ, കൗൺസിലർ വി.കെ സുധാകരൻ, ഒ.ബി.സി.മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി.പി, കെയിലാണ്ടി ഏരിയ ജന. സെക്രട്ടറി കെപിഎൽ മനോജ് എന്നിവർ  ഉണ്ടായിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button