NEWSUncategorized
സംസ്ഥാനവ്യാപകമായി സ്വകാര്യ ബസുകള്‍ ഈ മാസം 31ന് പണിമുടക്കും
സംസ്ഥാനവ്യാപകമായി സ്വകാര്യ ബസുകള്‍ ഈ മാസം 31ന് പണിമുടക്കും.വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകി.
ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദൂര പരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. നിലവില്‍ ബസ് വ്യവസായം വലിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും നേരത്തെ 30000 ബസുകള്‍ ഉണ്ടായിരുന്നത് 6000 മായി ചുരുങ്ങിയെന്നും അവര്‍ വ്യക്തമാക്കി.
Comments