Uncategorized
കീഴരിയൂരിൽ വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു
കീഴരിയൂരിൽ വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു. ഇന്ന് പുലർച്ചെ 3 മണിയോട് കൂടിയാണ് സംഭവം. നടുവത്തൂർ മംഗലത്ത്താഴ വീട്ടിൽ കുഞ്ഞിക്കണാരന്റെ ഭാര്യ സുലോചന(52) ആണ് മരിച്ചത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും കിണറ്റിൽ ഇറങ്ങി വീട്ടമ്മയെ പുറത്തെടുത്ത് കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിക്കുകയും ചെയ്തു.
മജീദ് പി കെയുടെ നേതൃത്വത്തിൽ ഇർഷാദ്, ബിനീഷ് കെ,വിഷ്ണു,ശ്രീരാഗ്,സജിത്ത് പി കെ,റഷീദ്, ബാലൻ ടിപി,സോമൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Comments