KERALA
ശബരിമലയിൽ ഡൈനമിക് ക്യൂ സംവിധാനം ഉദ്ഘാടനം ചെയ്തു

ശബരിമല : ശബരിമലയിലെ ഡൈനമിക് ക്യൂ സംവിധാനം ഉദ്ഘാടനം ചെയ്തു . സന്നിധാനത്തേക്ക് തുടര്‍ച്ചയായി എത്തുന്ന ഭക്തരുടെ തിരക്കൊഴിവാക്കി അയ്യപ്പനെ കാണാനുള്ള യാത്ര സുഗമവും അപകട രഹിതവുമാക്കാൻ ആറ് ക്യു കോംപ്ലക്സുകളിലയി ഒരുക്കിയ ഡൈനമിക് ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
അനുവദനീയമായ ദര്‍ശന സമയമുള്‍പ്പെടെയുള്ള ഡിസ്‌പ്ലെ ഓരോ കോംപ്ലക്സിലും ഒരുക്കിയിട്ടുണ്ട്. 4 ബി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് ഇവയുടെ നിയന്ത്രണം. തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന വലിയ പ്രശ്നങ്ങള്‍ക്കാണ് ക്യൂ കോംപ്ലക്സിലൂടെ പരിഹാരമാകുന്നത്. മരക്കൂട്ടത്തു നിന്നും ശരംകുത്തി വഴി പരമ്പരാഗത വഴി പോകുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാണെന്നും തിരുപ്പതി മോഡലില്‍ വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Comments