DISTRICT NEWS
ഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി
![](https://calicutpost.com/wp-content/uploads/2023/12/5-6.jpg)
കോഴിക്കോട്: എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി. ആറു പേരുടെ ലൈസൻസാണ് കോഴിക്കോട് എംവിഡി സസ്പെൻഡ് ചെയ്ത്. അമിത വേഗത, ഹെൽമറ്റ് ധരിക്കാതിരിക്കൽ, കൂടുതൽ യാത്രക്കാർ തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തിയശേഷം വണ്ടി നമ്പർ ക്യാമറയിൽ പതിയാതിരിക്കാൻ കൈകൊണ്ട് മറച്ചു പിടിക്കുകയായിരുന്നു.
16 പേരുടെ ലൈസൻസ് കൂടി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. ഒന്നിലേറെ തവണ നിയമലംഘനം നടത്തി നമ്പർ പ്ലേറ്റ് മറച്ചവർക്കെതിരെയാണ് നടപടി.
Comments