Uncategorized

“നമ്മളാണ് ഉൾക്കൊള്ളേണ്ടത്” ക്യാമ്പയിൻ നാദിറ മെഹറിൻ ഉദ്ഘാടനം ചെയ്തു


ഭിന്നശേഷിക്കാരെ സമൂഹം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത മുൻനിർത്തിക്കൊണ്ട് നിയാർക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പയിൻ “നമ്മളാണ് ഉൾക്കൊള്ളേണ്ടത്” ന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ആക്ടറും, മോഡലും, ബിഗ് ബോസ് ഫെയിമും ആയ നാദിറ മെഹറിൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു, ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തുകയും, ട്രഷറർ ടി പി ബഷീർ സ്വാഗതം പറയുകയും ചെയ്തു.

ഡോക്ടർ സൗമ്യ വിശ്വനാഥ് ക്യാമ്പയിൻ സന്ദേശം നൽകി. അബ്ദുൽ ഹാലിക്ക് അബൂബക്കർ (ഗ്ലോബൽ വൈസ് ചെയർമാൻ), M. V ഇസ്മായിൽ,
അർഷക്, PTA പ്രസിഡന്റ് Dr. അഞ്ജന, അഞ്ജലി കൃഷ്ണ, ഷഹാന റിനു,പ്രകന്യ, ഐശ്വര്യ, വിഷ്ണുപ്രിയ, ധനശ്രീ എന്നിവർ പ്രസ്തുത ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഇതോടനുബന്ധിച്ച് കുട്ടികളുടെയും, രക്ഷകർത്താക്കളുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button