KERALANEWS

എസ്എഫ്ഐക്കാര്‍ മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകള്‍, പ്രതിഷേധം കണ്ട് ഭയക്കില്ലെന്ന് ഗവര്‍ണര്‍

കോഴിക്കോട് : മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ് തനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കനത്ത സുരക്ഷാവലയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയ ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്പോണ്‍സര്‍ ചെയ്യുന്ന അതിക്രമമാണ് ക്യാമ്പസിനുള്ളില്‍ അരങ്ങേറുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ക്യാമ്പസിലെ എസ്എഫ്‌ഐ പ്രതിഷേധം താന്‍ കണ്ടില്ല. പ്രതിഷേധക്കാര്‍ കാറിന് സമീപത്തേക്ക് വന്നാല്‍ ഇനിയും പുറത്തിറങ്ങും. ഔദ്യോഗിക വാഹനത്തില്‍ തട്ടാന്‍ ആരെയും അനുവദിക്കില്ല. എസ് എഫ് ഐയുടെ പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല താനെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് ഏഴുമണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ 7.15ഓടെയാണ് സര്‍വകലാശാലയിലെത്തിയത്. സര്‍വകലാശാലയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button