ഹൈക്കോടതി ജീവനക്കാരുടെ റിപ്പബ്ലിക് ദിന നാടകത്തില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന്; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന് ആക്ഷേപം. ഇതേ തുടര്‍ന്ന് വഷയത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി. ബി ജെ പി ലീഗല്‍ സെല്ലിന്റെ പരാതിയില്‍ ചീഫ് ജസ്റ്റിസ് വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിന് ഉത്തരവ് നല്‍കുകയായിരുന്നു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് വണ്‍ നാഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ എന്ന നാടകം അവതരിപ്പിച്ചത്. സംഭവത്തില്‍ രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഹയര്‍ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി എ സുധീഷ്, ഹയര്‍ ഗ്രേഡ് കോര്‍ട്ട് കീപ്പര്‍ പി എം സുധീഷ് എന്നിവര്‍ക്ക് എതിരെയാണ് നടപടി. സുധീഷാണ് നാടകം എഴുതിയത്.

Comments
error: Content is protected !!