KERALA

ലോക്സഭയിൽ നിന്ന് കേരളത്തില്‍നിന്നുള്ള മൂന്ന് പേരടക്കം 49 പ്രതിപക്ഷ എം പിമാരെ കൂടി സസ്പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്ന് വീണ്ടും പ്രതിപക്ഷ എം പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എം പിമാരായ കെസുധാകരൻ, ശശി തരൂർ, അബ്ദുസ്സമദ് സമദാനി എന്നിവരടക്കം 49 എം പിമാരെയാണ് ചൊവ്വാഴ്ച സസ്‌പെന്‍ഷനിലായത്.  ഇതോടെ പാര്‍ലമെന്റിൽ ഈ സമ്മേളന കാലയളവില്‍ മാത്രം 141 പ്രതിപക്ഷ എംപിമാരാണ് സസ്‌പെന്‍ഷനിലായത്.

ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാം​ഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിരുന്നു. ഇരുസഭകളിലുമായി 78 അം​ഗങ്ങളെയാണ് ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തത്. ഇവരിൽ കേരളത്തിൽനിന്നുള്ള 14 എംപിമാരും ഉൾപ്പെട്ടിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button