KERALA
ദക്ഷിണ വൃന്ദാവന്‍ ട്രസ്റ്റ് സമ്മാനിച്ച പശുവും കിടാവും രാജ്ഭവനിലേക്ക് എത്തി

തിരുവനന്തപുരം: ദക്ഷിണ വൃന്ദാവന്‍ ട്രസ്റ്റ് സമ്മാനിച്ച പശുവും കിടാവും രാജ്ഭവനിലേക്ക് എത്തി. പശുവിനെയും കിടാവിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൂമുഖത്തെത്തി പൊന്നാട അണിയിച്ച് പുഷ്പഹാരം ചാര്‍ത്തിയാണ് സ്വീകരിച്ചത്.
സമ്മാനമായി ലഭിച്ച ഒരമ്മ പശുവും കിടാവുമാണ് അന്തേവാസികളായി എത്തിയത്. തുടര്‍ന്ന് അവയ്‌ക്ക് പച്ചപ്പുല്ലും വെള്ളവും നല്‍കി വിശപ്പും ദാഹവുമകറ്റി. ഗവര്‍ണര്‍ അമ്മപ്പശുവിന് നന്ദിനി എന്നും കിടാവിന് നന്ദി എന്നും നാമകരണവും നടത്തിയാണ് പുതിയ അന്തേവാസികളായി സ്വീകരിച്ചത്.
Comments