ബ്ലാക്ക് ഫംഗസിനു പിറകെ മാരകമായ ഒരു വൈറസ് കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു

ബ്ലാക് ഫംഗസിനെ കുറിച്ചുള്ള അനിശ്ചിതമായ വാർത്തകൾക്ക് നടുവിൽ വൈറ്റ് ഫംഗസ് എന്നറിയപ്പെടുന്ന കാന്‍ഡിഡോസിസ് എന്ന രോഗവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലെ പട്‌നയില്‍ വൈറ്റ് ഫംഗസ് ബാധിച്ച നാല് രോഗികളെ കണ്ടെത്തി.
ബ്ലാക് ഫംഗസിനെക്കാളും മാരകവും അപകടകാരിയുമാണ് വൈറ്റ് ഫംഗസ് എന്നാണ് കണ്ടെത്തൽ. ഇത് ശ്വാസകോശത്തെയാണ് ആദ്യം ബാധിക്കുക. ആദ്യം വിചാരിക്കുക കൊവിഡ് ആണെന്നായിരിക്കും.  പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കും. തുടര്‍ന്ന് തൊലി, നഖങ്ങള്‍, ചുണ്ടുകളുടെ ഉള്‍ഭാഗം, ആമാശയവും ദഹനവ്യവസ്ഥയും, കിഡ്‌നി, ജനനേന്ദ്രിയങ്ങള്‍, തലച്ചോറ് ഇവയെയും ബാധിക്കുന്നു

പട്‌ന മെഡിക്കല്‍ കോളേജില്‍ നാല് രോഗികളെ ചികില്‍സിക്കുന്നുണ്ട്. ഇവര്‍ക്ക് കൊവിഡ് ഇല്ല. കൊവിഡ് ആണോ വൈറ്റ് ഫംഗസ് ആണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. ആര്‍.ടി.പി.സി.ആര്‍. പരിശോധന മാത്രമാണ് വഴി. വൈറ്റ് ഫംഗസും പിടികൂടുന്നതിന് കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷിക്കുറവാണ്. ദീര്‍ഘകാലം സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നവര്‍, കാന്‍സര്‍ രോഗികള്‍, പ്രമേഹമുള്ളവര്‍ എന്നിവരിലെല്ലാം വൈറ്റ് ഫംഗസ് കടന്നുകൂടാം.

Comments

COMMENTS

error: Content is protected !!