CRIME
മയക്കുമരുന്നുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ. 24 ഗ്രാം ഹഷീഷ് ഓയിലുമായി കൊയിലാണ്ടി അമ്പാടിത്താഴം സ്വദേശി പാറക്കണ്ടി അരുണിനെ (24) എം സി സി ബാങ്കിനരികിൽ വെച്ചും 74 ഗ്രാം ഹഷീഷ് ഓയിലുമായി തിരുവനന്തപുരം നെയ്യാറ്റിൻകര ഉച്ചക്കട സ്വദേശി ഷിബുവിനെ (52) ആനിഹാൽ റോഡിലുള്ള റോയൽ പാലസ് ഹോട്ടലിലും വച്ചാണ് എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരനും പാർട്ടിയും അറസ്റ്റ് ചെയ്തത്.
പ്രിവൻറിവ് ഓഫിസർ സി രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജൂബിഷ്, ഷിബിൻ, ദീപക്, സുജല, അമൽഷ, എഡിസൺ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Comments