Uncategorized
കേരളത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഫെബ്രുവരി 15 ന് അടച്ചിടും
തിരുവനന്തപുരം: ഫെബ്രുവരി 15 ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കട അടച്ചിട്ടു പ്രതിഷേധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.
ഈ മാസം 29 ന് കാസർകോഡ് നിന്നും ആരംഭിക്കുന്ന വ്യാപാര സംരക്ഷണയാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് അവസാനിക്കും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്നാണ് വിവരം.
Comments