KERALANEWS

രാജീവ് ഗാന്ധി ലക്ഷദ്വീപിനെ കൈ പിടിച്ചുയര്‍ത്തി. മോദി ഫോട്ടോ ഷൂട്ട് നടത്തി മടങ്ങി: ഐഷ സുല്‍ത്താന

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ലക്ഷദ്വീപ് നിവാസിയും ചലച്ചിത്ര സംവിധായകയുമായ ഐഷ സുല്‍ത്താന.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 10 ദിവസത്തോളം ലക്ഷദ്വീപില്‍ താമസിച്ചിരുന്നു. അദ്ദേഹം ജനങ്ങളുടെ ഇടയില്‍ പോയി അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ലക്ഷദ്വീപിലേക്ക് 10 കപ്പലുകള്‍ കൊണ്ട് വന്നിരുന്നു. എന്നാല്‍ ഇന്നത്തെ പ്രധാനമന്ത്രി മോദി വെറും രണ്ട് ദിവസം മാത്രമേ ലക്ഷദ്വീപില്‍ താമസിച്ചുള്ളു. അതില്‍ ഒരു ദിവസം ആള്‍താമസമുള്ള ദ്വീപില്‍ വന്നിട്ട് ഉദ്ഘാടന ചടങ്ങൊക്കെ ഭംഗിയില്‍ നിര്‍വഹിച്ചിട്ട് അന്നേ ദിവസം തന്നെ തിരിച്ചു. പിന്നീട് ആള്‍ താമസമില്ലാത്ത ദ്വീപായ, വെറും ടൂറിസം മാത്രം നടത്തുന്ന ദ്വീപില്‍ പോയി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു.

കോണ്‍ഗ്രസ്സ് ലക്ഷദ്വീപുകാര്‍ക്ക് 10 കപ്പലുകള്‍ അനുവദിച്ചപ്പോള്‍ ബിജെപി വെറും രണ്ട് കപ്പലാക്കി വെട്ടി ചുരുക്കി. കോണ്‍ഗ്രസ്സ് അഗത്തി ദ്വീപിലേക്ക് എയര്‍പോട്ട് കൊണ്ട് വന്നു. ഇന്നും അങ്ങോട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസ് മുടങ്ങാതെ നടക്കുന്നു. ആള്‍താമസമുള്ള 10 ദ്വീപിലേക്കും 10 ഹെലിപാഡുകള്‍ കൊണ്ട് വരികയും, മൂന്ന് ഹെലികോപ്റ്റര്‍ ദ്വീപിലേക്ക് കൊണ്ട് വരികയും, അതില്‍ രണ്ടെണ്ണം എയര്‍ ആംബുലന്‍സായി ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് വിട്ട് തരികയും ചെയ്തു. കോണ്‍ഗ്രസ്സാണ് 10 ദ്വീപിലേക്കും ആശുപത്രികള്‍ കൊണ്ടുവന്നത്. വിദ്യാഭ്യാസ രംഗത്തും കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടമാണ് ലക്ഷദ്വീപ് ഇപ്പോഴും അനുഭവിക്കുന്നതെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക് പോസ്റ്റിന്റെ ലിങ്ക് ചുവടെ.

https://m.facebook.com/story.php?story_fbid=pfbid02pnPDm9L9csxwCmXs44CiAGafbg7Sv2rTsGrHvrKY8xLJ6ztnEwC6qUQqSi4d79GDl&id=100044538665083&mibextid=Nif5oz

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button