മൈലപ്ര കൊലപാതകകേസിൽ അവസാന പ്രതിയെയും പോലീസ് പിടികൂടി
പത്തനംതിട്ട: മൈലപ്ര കൊലപാതകകേസിൽ അവസാന പ്രതിയെയും പോലീസ് പിടികൂടി. വയോധികനായ വ്യാപാരി ജോർജ്ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയിരുന്ന നാലാം പ്രതി മുത്തുകുമാറിനെയാണ് തെങ്കാശി രാജപാളയത്തെ വീട്ടിൽനിന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 15ാം ദിവസം കസ്റ്റഡിയിലെടുത്തത്.
നിരവധി കേസുകളിൽ പ്രതിയായ മുത്തുകുമാരനെ തമിഴ്‌നാട് വിരുതനഗര്‍ ശ്രീവള്ളിനഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മുത്തുകുമാരനുമായി പോലീസ് സംഭവസ്ഥലത്ത് തിങ്കളാഴ്ച (ഇന്ന്) തെളിവെടുപ്പ് നടത്തും. മറ്റ് പ്രതികള്‍ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായിരുന്നു.
മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പോലീസ് കണ്ടെടുത്തു. ഈ കൈലിമുണ്ടുകള്‍ വാങ്ങിച്ച കടയുമായി ബന്ധപ്പെട്ടും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ അറസ്റ്റ്.