ഭീം ആര്‍മി നേതാവ് റോബിന്‍ ജോബ് പീഡന കേസില്‍ അറസ്റ്റില്‍

ഭീം ആര്‍മി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ലൈംഗിക പീഡന കേസില്‍ അടിമാലി പോലീസ് അറസ്റ്റി് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ റോബിന്‍ ജോബിനെയാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് റോബിന്‍ ജോബിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആദ്യം രാമങ്കരി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒക്ടോബര്‍ ആദ്യ ആഴ്ചയാണ് രാമങ്കരി സ്വദേശിനിയായ പെണ്‍കുട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 7 മണിക്ക് യൂണിവേഴ്‌സിറ്റിക്ക് മുന്നിലെ സമരപന്തലിന് സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

ഇടുക്കി അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ലാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗിക പീഡനം നടത്തിയതെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം നടന്നത് അടിമാലിയില്‍ ആയതിനാല്‍ രാമങ്കരി പോലീസില്‍ നിന്നും കേസ് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

ഈ സംഭവത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. ഒക്ടോബര്‍ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇരുപത്തിയാറാം തീയതിയാണ് കേസ് അടിമാലി പോലീസിന് കൈമാറിയത്.

എം ജി യൂണിവേഴ്‌സിറ്റിയിലെ ഗവേണഷ വിദ്യാര്‍ത്ഥി ദീപാ മോഹനനോടുള്ള ജാതി വിവേചനത്തിനെതിരെ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ റോബിന്‍ സമരപന്തലില്‍ നില്‍ക്കു ഫോട്ടോ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് അടിമാലി പോലീസ് സമരപന്തലിലെത്തി നീരീക്ഷണം നടത്തി. ഇന്നലെ രാത്രി 7 ന് ഗാന്ധിനഗര്‍ പോലീസിന്റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Comments

COMMENTS

error: Content is protected !!