KERALA
സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായി രൂപീകരിച്ച അഞ്ചംഗ സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ആംബുലന്‍സുകള്‍ പാവപ്പെട്ടവരെ ഒരുപാട് ചൂഷണം ചെയ്യുന്നതായി കാണുന്നുണ്ട്. ലൈഫ് സപ്പോര്‍ട്ടിങ് സംവിധാനമുള്ളതും അല്ലാത്തതുമായ ആംബുലന്‍സുകളെ രണ്ട് വിഭാഗമായി തിരിച്ചായിരിക്കും താരിഫ് ഏര്‍പ്പെടുത്തുക. ആംബുലന്‍സ് സംഘടന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും താരിഫ് ഏര്‍പ്പെടുത്തുന്നതിനെ അവര്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments