CRIME
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 77 വര്‍ഷം തടവും പിഴയും
കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 77 വര്‍ഷം തടവും പിഴയും. താമരശേരി പൊലീസ് 2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട് പോക്സോ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
2016 മുതല്‍ 2019 വരെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വിവരം 2021 ല്‍ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് താമരശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കക്കാട് സ്വദേശി ഷമീദ് പിടിയിലായി.
77 വര്‍ഷം തടവും 3, 50, 000 രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് പോക്സോ കോടതി ജഡ്ജായ രാജീവ് ജയരാജാണ് ശിക്ഷ വിധിച്ചത്.
Comments