നാലു ദിവസമായി പട്ടിണി; അസം സ്വദേശി പൂച്ചയെ പച്ചക്ക് തിന്നു

മലപ്പുറം: കുറ്റിപ്പുറത്ത് അസം സ്വദേശിയായ യുവാവ് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചു. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
നാലുദിവസമായി താന്‍ പട്ടിണിയാണെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് കഴിക്കരുതെന്ന് പറഞ്ഞെങ്കിലും തുടരുകയായിരുന്നു.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭക്ഷണം വാങ്ങി നല്കിയപ്പോള് ഇയാള്‍ ആര്‍ത്തിയോടെ കഴിച്ചെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്ത് യുവാവ് അലഞ്ഞുതിരിയുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
അസം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും യുവാവ് അവിടെനിന്നും സ്ഥലം വിട്ടു.