KOYILANDILOCAL NEWSMAIN HEADLINES
ഡി വൈ എഫ് ഐ കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് കമ്മിറ്റി യൂണിറ്റ് കലോത്സവം വർണ്ണം 2020 സംഘടിപ്പിച്ചു
കൊയിലാണ്ടി: ഡി വൈ എഫ് ഐ കുറുവങ്ങാട് സെന്‍ട്രല്‍ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച കലോല്‍സവത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ:കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. കലാ-കായിക രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള അനുമോദനം ബ്ലോക് സെക്രട്ടറി ബി പി ബബീഷ് നിര്‍വഹിച്ചു. എന്‍ അഭിജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സി പി .ഐ.എം സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി ടി ദാമോദരന്‍, ഡി.വൈ.എഫ്.ഐ.മേഖല സെക്രട്ടറി പി കെ രാഗേഷ്, എം.വി രവി., നിരഞ്ജ്ജന വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു. മേഖല ജോയിന്റ് സെക്രട്ടറി സി.കെ മിഥുന്‍ ദാസ് നന്ദിയും പറഞ്ഞു.
Comments