CALICUTDISTRICT NEWS
ഇന്ദു മറഞ്ഞു ; മൃതദേഹങ്ങൾ പണിതീരാത്ത വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും
![](https://calicutpost.com/wp-content/uploads/2020/01/0nepindu-845097-300x194.jpg)
എലത്തൂർ > കളിയും ചിരിയും ചുറുചുറുക്കുമായി ഓടിനടന്ന ഇന്ദു പെട്ടെന്ന് ഇല്ലാതായതിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകർ. കാരന്നൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാർക്ക് അത്രയേറെ പ്രിയങ്കരിയായിരുന്നു നേപ്പാൾ ദുരന്തത്തിൽ മരിച്ച ഇന്ദുലക്ഷ്‌മി. എപ്പോഴും ചിരിച്ച് മാത്രം ജോലിചെയ്യുന്നവൾ. ഒരുപാട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളുംബാക്കിയാക്കിയാണ് ഭർത്താവ് രഞ്ജിത്ത് കുമാറിനും മകൻ വൈഷ്ണവിനുമൊപ്പം ഇന്ദുലക്ഷ്മി മരണത്തിന് കീഴടങ്ങിയത്.
ബാങ്കിന്റെ പ്രധാനശാഖയിൽ ഇന്ദു മൂന്ന് വർഷമായി ജൂനിയർക്ലർക്കായി ജോലിചെയ്യുകയാണ്. ബാങ്ക് ജീവനക്കാരുടെയും മക്കളുടെയും പിറന്നാളും വിവാഹ വാർഷികവുമെല്ലാം ആഘോഷിക്കാൻ മുന്നിലുണ്ടാകും. ഓണവും വിഷുവുമെല്ലാം നിറപ്പകിട്ടേകാൻ കളിയും ചിരിയുമായെത്തും. ജനുവരി 16ന് ഇന്ദുവിന്റെ വിവാഹവാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. 17നും ജോലിക്കെത്തി. അന്ന് വൈകിട്ട് കാർ മാർഗം നെടുമ്പാശേരിയിലേക്ക് പോയി. പിറ്റേന്നാണ് ഡൽഹി വഴി നേപ്പാളിലേക്ക് പറന്നത്.
![](https://calicutpost.com/wp-content/uploads/2020/01/trivandrum-family-death-two-300x156.jpg)
യാത്രകഴിഞ്ഞെത്തുമ്പോൾ മധുരം കൊണ്ടുവരുമെന്നും എല്ലാവരോടും പറഞ്ഞിരുന്നു.വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ്, നടക്കാവ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ഇന്ദുവിന്റെ സ്‌കൂൾ വിദ്യഭ്യാസം. പ്രോവിഡൻസ് കോളേജിൽനിന്ന് ബിരുദമെടുത്തു. എച്ച്ഡിസിയെടുത്ത ശേഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കി. റിട്ടയേഡ് പഞ്ചായത്ത് സീനിയർ സൂപ്രണ്ടായ അച്ഛൻ പീതാംബരൻ തറവാടിനടുത്ത് നൽകിയ ഒമ്പതരസെന്റ് സ്ഥലത്താണ് വീട് നിർമാണം ആരംഭിച്ചത്. ഇതിനായിഎസ്‌ബിഐ മാനാഞ്ചിറ ശാഖയിൽനിന്ന് 50 ലക്ഷം രൂപ വായ്‌പയും 5 ലക്ഷത്തോളം രൂപ സ്വർണപണയമായും കടമെടുത്തു. വീടിന്റെ പണി ഏതാണ്ട് പൂർത്തിയായി. വീടിനടുത്തുള്ള കാമ്പുറത്ത് കാവിൽ ഫെബ്രുവരിയിൽ നടക്കുന്ന ഉത്സവത്തിന് മുമ്പ് ഗൃഹപ്രവേശം നടത്താനായിരുന്നു ഇരുവരും തീരുമാനിച്ചത്. ഇതിനിടെ രഞ്ജിത്ത് സ്വന്തമായി സ്ഥാപനം തുടങ്ങാനും ശ്രമം തുടങ്ങിയിരുന്നു.
ദുരന്ത വിവരമറിഞ്ഞ അമ്മ രാഗലത എഴുന്നേറ്റിട്ടില്ല. ഇന്ദുവിന്റെ അനിയത്തി ചിത്രലക്ഷ്മിയും വീട്ടിലുണ്ട്.
ദുരന്ത വിവരമറിഞ്ഞ അമ്മ രാഗലത എഴുന്നേറ്റിട്ടില്ല. ഇന്ദുവിന്റെ അനിയത്തി ചിത്രലക്ഷ്മിയും വീട്ടിലുണ്ട്.
പണിതീരാത്ത വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും
കോഴിക്കോട് > രഞ്ജിത്തിന്റെയും ഭാര്യ ഇന്ദുലക്ഷ്‌മിയുടെയും മകൻ വൈഷ്‌ണവിന്റെയും മൃതദേഹങ്ങൾ വെള്ളിയാഴ്‌ച പകൽ രണ്ടോടെ ഇന്ദുലക്ഷ്‌മിയുടെ നാടായ മൊകവൂരിലേക്കാണ് ആദ്യം കൊണ്ടുവരിക.
കോഴിക്കോട് > രഞ്ജിത്തിന്റെയും ഭാര്യ ഇന്ദുലക്ഷ്‌മിയുടെയും മകൻ വൈഷ്‌ണവിന്റെയും മൃതദേഹങ്ങൾ വെള്ളിയാഴ്‌ച പകൽ രണ്ടോടെ ഇന്ദുലക്ഷ്‌മിയുടെ നാടായ മൊകവൂരിലേക്കാണ് ആദ്യം കൊണ്ടുവരിക.
മൊകവൂരിൽ രഞ്‌ജിത്ത് നിർമിക്കുന്ന പാതി പൂർത്തിയായ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് കുന്നമംഗലം സാംസ്‌കാരിക നിലയത്തിൽ പൊതു ദർശനത്തിന് വെക്കും. അതിന് ശേഷം രഞ്‌ജിത്തിന്റെ തറവാടായ പുനത്തിൽ വീട്ടിൽ കൊണ്ടുപോകും. സംസ്‌കാരം വീട്ടുവളപ്പിൽ.ഇവർക്കൊപ്പം മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം രോഹിണി ഭവനിൽ പ്രവീൺ ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹം വ്യാഴാഴ്‌ച രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. ഇവരുടെയെല്ലാം പോസ്‌റ്റ്‌മോർട്ടം കാഠ്‌മണ്ഡുവിലെ ത്രിഭുവൻ സർവകലാശാല ആശുപത്രിയിലാണ് നടന്നത്.
Comments