KOYILANDILOCAL NEWS

ഗവ.ഗേൾസിൽ പുതിയ കെട്ടിടം ശിലാസ്ഥാപനം ശനിയാഴ്ച്ച

സംസ്ഥാന സര്‍ക്കാരിന്റെ 4 മിഷനുകളില്‍ ഒന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം പരിപാടിയിലൂടെ സംസ്ഥാനത്തെമ്പാടും പൊതുവിദ്യാഭ്യാസമേഖലയില്‍ സമാനതകളില്ലാത്ത കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്.  കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 1000 വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പഠനം നടത്തുന്ന എല്ലാ സ്കൂളുകള്‍ക്കും കിഫ്ബി വഴി കോടികളുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.  കൊയിലാണ്ടി ഗവ.ഗേള്‍സ് ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം പഠന കാര്യത്തില്‍ ജില്ലയില്‍ തന്നെ മികച്ചു നില്‍ക്കുന്ന ഒരു സ്കൂളാണ്.  ഇവിടെ നേരെത്തെ തന്നെ എം.എല്‍.എ ഫണ്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലായി 2 കോടി 35 ലക്ഷം രൂപ ചെലവഴിച്ച് ഒ.എന്‍.വി കുറുപ്പ് സ്മാരക ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.  അവസാന ഘട്ടം കഴിഞ്ഞ വര്‍ഷമാണ് പൂര്‍ത്തീകരിച്ച് സമര്‍പ്പിച്ചത്.  ഇത് കൂടാതെ എല്ലാ ക്ലാസ്മുറികളും ഹൈടെകായി മാറി .  ഹൈസ്കൂളില്‍ 31 ഉം യു.പിയില്‍ 3 ഉം ഹയര്‍ സെക്കണ്ടറിയില്‍ 8 ഉം അടക്കം 42 ക്ലാസ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഹൈടെക് ആയി മാറി.  ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലൈബ്രറി, ലാബ് നിര്‍മ്മാണത്തിനായി 1 കോടി രൂപ അനുവദിച്ചു കൊണ്ട് പ്ലാന്‍ ഫണ്ടില്‍ നിന്നും പുതുക്കിയ ഭരണാനുമതി ഉത്തരവ് ഇറങ്ങി കഴിഞ്ഞു .  ഇതിന്റെ പ്ലാന്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.  ഏറ്റവും അവസാനം ഇപ്പോള്‍ 3 കോടി രൂപയാണ് കിഫ്ബി വഴി പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ അനുവദിച്ചിരിക്കുന്നത്.  ഇതോടുകൂടി ഭൗതിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ഈ സ്കൂള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.  ഡോ.കെ.ടി.ജലീല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിക്കുന്നത്.  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല പത്ര സമ്മേളനത്തിൽ കെ.ദാസൻ എം.എൽ.എ.പി.ടി.എ, പ്രസിഡണ്ട് പി.പി രാധാാകൃഷ്ണൻ, അൻസാർ, രാജൻ മാസ്റ്റർ, ആർ.എം.രാാജൻ ,രാഗേഷ്, ഡെപ്യൂട്ടി്ടി എച്ച് എം സി .പി .സഫിയ പങ്കെടുക്കും.
.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button