CRIME

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: തെളിവെടുപ്പിനെത്തിച്ച അമ്മക്കെതിരെ പ്രതിഷേധം

കണ്ണൂർ> തയ്യിൽ പിഞ്ചുകുഞ്ഞിനെ  പാറയിൽ  എറിഞ്ഞുകൊലപ്പെടുത്തിയ  അമ്മ ശരണ്യയെ തെളിവെടുപ്പിന്‌ കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ കനത്ത പ്രതിഷേധം. 17നാണ്‌ കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിൽ മരിച്ച നിലയിൽ ഒന്നരവയസുകാരൻ വിയാനെ കണ്ടെത്തിയത്‌. കാമുകനൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന്‌ ശരണ്യ പൊലീസിൽ മൊഴി നൽകി. ഇതേ തുടർന്നാണ്‌ ബുധനാഴ്‌ച രാവിലെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്‌. ശരണ്യയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായിഎത്തി.

 

അച്ഛനായ പ്രണവിനൊപ്പം ഉറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ തിരച്ചിലിന്‌ മുൻപന്തിയിൽ ശരണ്യയും ഉണ്ടായിരുന്നു. പുലർച്ചെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കടൽക്കരയിലെ കരിങ്കല്ലുകൾക്ക്‌ മുകളിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. കുഞ്ഞ്‌ കരഞ്ഞപ്പോൾ ഇറങ്ങിയെടുത്ത്‌ വീണ്ടും എറിഞ്ഞെന്നുമാണ്‌ ശരണ്യ പൊലീസിൽ മൊഴി നൽകിയത്‌.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button