ANNOUNCEMENTS
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം
തിരുവങ്ങൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ആശുപത്രി വികസന സമിതി താല്‍കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കാണ് നിയമനം. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് ഏപ്രില്‍ മൂന്നിന് രാവിലെ 11 മണിക്ക് നടത്തുന്ന ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളും വാട്ട്‌സ് അപ്പ് മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ phcthiruvangoor@gmail.com എന്ന ഇമെയില്‍ അഡ്രസ്സിലേക്ക് ഏപ്രില്‍ രണ്ടിന് നാല് മണിക്കെം അയക്കണം. വേതനം ദേശീയ ആരോഗ്യദൗത്യത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. ഫോണ്‍: 9539211997, 9847662323.
Comments