കോവിഡ് കാല പഠനം ഓണ്‍ലൈനിലാക്കി കെഎസ്ടിഎ
കോവിഡ് കാലത്തിന്റെ അസ്വസ്ഥതകളും മാനസികസമ്മര്‍ദ്ദവുമാ യി വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നവോന്മേഷം പകര്‍ന്നുകൊണ്ട് മാറ്റിവെച്ച എസ് .എസ്. എല്‍ .സി പരീക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഒരുക്കി അധ്യാപക പ്രസ്ഥാനമായ കെ എസ് ടി എ. കെ എസ് ടി എ കോഴിക്കോട് ജില്ല അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരീക്ഷ ഒരുക്കിയത്. ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഓണ്‍ലൈനായി കുട്ടികളുടെ സ്‌കൂള്‍ ഗ്രൂപ്പുകളില്‍ എത്തും. സംഘടനയുടെ നൂറിലധികം അധ്യാപകര്‍ ഉള്‍ക്കൊള്ളുന്ന നെറ്റ്വര്‍ക്ക് ശൃംഖലയിലൂടെയാണ്ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ എത്തുന്നത്. ബുധനാഴ്ച ആരംഭിച്ച പരീക്ഷയില്‍ ഇതുവരെ 31237കുട്ടികള്‍ രജിസ്‌ട്രേഷന്‍ നടത്തി പരീക്ഷ എഴുതി കഴിഞ്ഞു. ജില്ലയിലെ എസ് .ആര്‍ .ജി ,ഡി. ആര്‍ .ജി വിഭാഗത്തിലെ പ്രഗത്ഭരായ അധ്യാപകരാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. വൈകുന്നേരം ലിങ്കില്‍ ലഭിക്കുന്ന ഉത്തരസൂചിക ഉപയോഗിച്ച് കുട്ടികള്‍ സ്വയം മൂല്യനിര്‍ണയം നടത്തും. വിദഗ്ധരായ അധ്യാപകര്‍ നേതൃത്വം നല്‍കുന്ന -ഒപ്പം _ (ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഫോര്‍ പ്യു പിള്‍ അസിസ്റ്റന്‍സ് ആന്‍ഡ് മോട്ടിവേഷന്‍) എന്ന ഹെല്‍പ് ലൈനിലേക്ക് വിളിച്ചു കുട്ടികള്‍ക്ക് സംശയനിവാരണം നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് ജില്ലാ സെക്രട്ടറി വി. പി രാജീവനും അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ ആര്‍.എം. രാജനും അറിയിച്ചു. ഗള്‍ഫ് മേഖലയിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഈ ലിങ്ക് ഉപയോഗിച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോ-ഓഡിനേറ്റര്‍ ബി. മധുവാണ് സംഘടനയുടെ ജില്ലാ പ്രസിഡണ്ട് .അടുത്ത ദിവസങ്ങളില്‍ ഫിസിക്‌സ്, ഗണിതം രസതന്ത്രം, എന്നീ പരീക്ഷകള്‍ തുടരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.സി വിഭാഗത്തിനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരീക്ഷ നടത്തും..പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്കും വീട് ഒരു വിദ്യാലയം എന്ന വൈവിധ്യപൂര്‍ണ്ണമായ പരിപാടി ഒരുക്കിയിട്ടുണ്ട്.