KERALA
കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘനം,നഗരത്തില്‍ ഗതാഗതക്കുരുക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും നഗരത്തിലെ റോഡില്‍ സ്വകാര്യ വാഹനങ്ങളുടെ നീണ്ടനിര.
കണ്ണൂര്‍ താണെ-താഴെ ചൊവ്വ ഭാഗത്ത് രണ്ട് കിലോമീറ്റളോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട കാഴ്ചയാണ് ഇന്ന് രാവിലെ മുതല്‍ ഉണ്ടായത്. രാവിലെ 7 മണി മുതലാണ് തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച ജില്ലയാണ് കണ്ണൂര്‍. 94 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ലോക്ക് ഡൗണില്‍ ഇളവ് എന്ന വാര്‍ത്തകള്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഇത്തരത്തില്‍ പുറത്തിറങ്ങിയതെന്ന് മന്ത്രി ഇപി ജയരാജന് പ്രതികരിച്ചു.
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതി ഉടന്‍ നിയന്ത്രണത്തിലാവുമെന്നും മന്ത്രി പറഞ്ഞു.
Comments