CRIME
മലപ്പുറം തിരൂരിൽ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറം തിരൂരിൽ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തെക്കൻ കുറ്റൂർ സ്വദേശി ജമാൽ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധശ്രമമടക്കം നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ അഞ്ചു കഞ്ചാവ് കേസും, ഒരു വധശ്രമക്കേസും ആക്രമണക്കേസും നിലവിലുണ്ട്. സ്ഥിരം കുറ്റവാളിയായത് കൊണ്ടാണ് തിരൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments