മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവ്പ്രകാരം 67 വര്‍ഷമാവും പ്രതിയുടെ ശിക്ഷാ കാലയളവ്.

പെണ്‍കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് അച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടി. അച്ഛന്‍ പീഡിപ്പിച്ച വിവരം കുട്ടി തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികളും കുട്ടിയുടെ അധ്യാപകരും ചേര്‍ന്നാണ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

വൈദ്യ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതടക്കം വ്യക്തമായിരുന്നു. അതിക്രൂരമായ ശാരീരിക പീഡനത്തിനും ലൈംഗിക അതിക്രമത്തിനും പെണ്‍കുട്ടി ഇരയായതായി തെളിഞ്ഞിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!