KOYILANDILOCAL NEWS

ലോൺ ലൈസൻസ് സബ്സിഡി മേള നടത്തി

കൊയിലാണ്ടി : കേരള സർക്കാരിന്റെ സംരംഭക വർഷം 2.0 പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 10 ബുധൻ രാവിലെ 10 മണിക്ക് ഇ എം എസ് ടൗൺഹാൾ കൊയിലാണ്ടിയിൽ വെച്ച് ലോൺ ലൈസൻസ് സബ്സിഡി മേള  നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇന്ദിര ടീച്ചർ അധ്യക്ഷയായി. അസി ജില്ലാ വ്യവസായ ഓഫീസർ ശ്രീ ഷിബിൻ കെ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ സെക്രട്ടറി ശ്രീമതി ഇന്ദു ശങ്കരി കെ  എ എസ് , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രജില സി , കൗൺസിലർ വൈശാഖ് കെ കെ എന്നിവർ ആശംസ പ്രസംഗം നടത്തി. കേരള സർക്കാരിൻറെ മിഷൻ 1000 പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പെരുവട്ടൂരിലെ സ്റ്റീൽ ടെക്ക് എന്ന സ്ഥാപനത്തിന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ലെറ്റർ കൈമാറി.

കേരള ബാങ്ക് ,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ പ്രതിനിധികൾ തങ്ങളുടെ ലോൺ സ്കീമുകളെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി. ആകെ 60 പേർ പങ്കെടുത്ത ചടങ്ങിൽ FSSAI, UDYAM, KSWIFT, മുതലായ അനുമതി പത്രങ്ങളും PMEGP, PMFME, OFOE, KELS, MMG, നഗരസഭ വാർഷിക പദ്ധതി തുടങ്ങിയ വൈവിധ്യങ്ങളായ പദ്ധതികളിലൂടെയുള്ള ലോൺ അനുമതി പത്രം / അപേക്ഷകളും കൈമാറി.കൊയിലാണ്ടി നഗരസഭ എന്റർപ്രൈസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്മാരായ അശ്വിൻ പി കെ, ഐശ്വര്യ സി പി, ഗോപിക സന്തോഷ് തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ വ്യവസായ വികസന ഓഫീസർ നിജീഷ് ആർ നന്ദി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button