KERALA

തലശ്ശേരിയില്‍ വനിത എസ് ഐക്ക് നേരെ യുവതിയുടെ ആക്രമണം

കണ്ണൂര്‍: തലശ്ശേരിയില്‍ വനിത എസ് ഐക്ക് നേരെ യുവതിയുടെ ആക്രമണം. തലശ്ശേരി എസ് ഐ ദീപ്തിക്ക് നേരെയാണ് കൂളി ബസാര്‍ സ്വദേശി റസീന അക്രമം നടത്തിയത്. മദ്യപാനത്തിനിടെ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി എസ്‌ഐയെ ആക്രമിച്ചത്.

യുവതിയെ പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡിൽ നാട്ടുകാർക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. നിരവധി കേസുകളിൽ പ്രതിയാണ് റസീനയെന്നാണ് പൊലീസ് പറയുന്നത്. ഇവർ മുൻപും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. നേരത്തേയും മാഹിയിലും തലശ്ശേരിയിലും ഇവർക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button