വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു വഴിയിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു വഴിയിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലത്താണ്  അമ്മയുമായി വഴക്കിട്ട് പിണങ്ങി വീടുവിട്ട് ഇറങ്ങിയ 14 വയസ്സുകാരി ആയ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്.

സംഭവത്തെ തുടർന്ന് കൊടുവള്ളി സ്വദേശിയായ അജ്മൽ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും കണ്ടെത്തിയ അജ്മൽ സൗഹൃദം ഭാവിച്ച് അടുത്തു കൂടുകയും തുടർന്ന്  മുക്കത്തുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനുശേഷം പെൺകുട്ടിയെ അജ്മൽ മുക്കത്ത് വഴിയിൽ ഉപേക്ഷിച്ചു. കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് മുക്കത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്‌സ് വകുപ്പുപ്രകാരം കേസെടുത്തതായി കുന്ദമംഗലം പൊലീസ് അറിയിച്ചു.

Comments
error: Content is protected !!